തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി റെയില്‍വേ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിന്‍ ഇടിച്ചു മരിച്ചു.
ജെസിബി ഓപ്പറേറ്ററായ സജുവാണു മരിച്ചത്. തിരുവല്ല-ചെങ്ങന്നൂര്‍ റൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം.
കോട്ടയം ഭാഗത്തേക്കു പോയ ചരക്കു ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണു പ്രാഥമിക നിഗമനം. അപകടംമൂലം കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: