മള്ളിയൂര്‍ വിനായക ചതുര്‍ത്ഥി : 12 ന് കൊടിയേറും

Monday 10 August 2015 8:14 pm IST

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോത്സവം ആഗസ്റ്റ് 12 ന് കൊടിയേറി 19ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി നാളെ രാവിലെ 10.30 ന് കൊടിയേറ്റും. വിനായക ചതുര്‍ത്ഥിയായ 18ന് പതിനായിരത്തെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതി ഹോമം , ഗജപൂജ, ആനയൂട്ട്, കുടമാറ്റം എന്നിവ നടക്കും. ചലച്ചിത്രതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പാര്‍വ്വതിജയറാം അവതരിപ്പിക്കുന്ന ഭരതനാട്യം,  പെരുവനം കുട്ടന്‍മാരാരുടെ പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പാണ്ടിമേളം, ചലച്ചിത്രതാരം ലക്ഷ്മിമേനോന്റെ നൃത്തനൃത്യങ്ങള്‍, കലാമണ്ഡലം ഗോപിയാശാന്റെ കഥകളി, എന്നിവയാണ് വിവിധ ദിവസങ്ങളിലെ പ്രധാനപരിപാടികള്‍. വിനായകചതുര്‍ത്ഥിദിനത്തില്‍  നടക്കുന്ന ഗജപൂജയില്‍ പന്ത്രണ്ടോളം ഗജവീരന്മാര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ട്രസ്റ്റിയംഗങ്ങളായ മള്ളിയൂര്‍ പരമേശ്വരന്‍നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.