തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഖാദി തൊഴിലാളികള്‍ക്കും ഖാദി സ്ഥാപനങ്ങള്‍ക്കുമുള്ള കുടിശ്ശിക ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്ന് സഹകരണ-ഖാദി ഗ്രാമവ്യവസായ മന്ത്രി സി.എന്‍. ബാലകൃഷ്ണന് പറഞ്ഞു.
ഖാദിയുടെ ചില്ലറ വില്‍പ്പനയ്ക്കുള്ള റിബേറ്റ് നല്‍കുന്നതിന് നടപ്പുവര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്ന 7.13 കോടി രൂപയ്ക്കു പുറമെ 15 കോടിരൂപ കൂടി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു. തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് പൂര്‍ണമായും കൊടുത്തുതീര്‍ക്കും. ഖാദി തൊഴിലാളികള്‍ക്കുള്ള ഫെസ്റ്റിവല്‍ അലവന്‍സ് 900 രൂപ എന്നത് 1000 രൂപയായി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: