എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് കഴിയില്ല?

Monday 10 August 2015 10:47 pm IST

ആഗസ്റ്റ് എട്ടിലെ 'ജന്മഭൂമി' എഡിറ്റോറിയല്‍ വായിച്ചു. മനസ്സില്‍ തോന്നിയത് എഴുതിയാല്‍ ദ്വേഷ്യപ്പെടുമോ? ഹിന്ദുക്കള്‍ക്ക് ഒരു ചുക്കും ചെയ്യുവാന്‍ കഴിയില്ല. വിദേശമതങ്ങളായ ഇസ്ലാം കൃസ്ത്യന്‍ മതങ്ങള്‍ കേരളത്തില്‍ ഭീകരാധിപത്യം നേടിയിരിക്കുകയാണ്. അവര്‍ മൃഗീയമായി സംഘടിതരാണ്. അവര്‍ ഈ നാട്ടിലെ ഹിന്ദുവിന്റെ അവസാനത്തെ അവകാശം വരെ കൈക്കലാക്കും. ജനാധിപത്യ വ്യവസ്ഥിതിയുടെ ഗതികേടാണിത്. വോട്ടുബാങ്ക് അത്രയ്ക്ക് പൈശാചികമാണ്. ഹിന്ദുവിന് ഈ ഭീകരതയുടെ വ്യാപ്തി അത്രക്കറിയില്ല. ഹിന്ദു ഉണര്‍ന്നുവരുമ്പോഴേക്കും കേരളം അവന് നഷ്ടപ്പെട്ടിരിക്കും. കൃസ്ത്യാനിയുടേയും മുസ്ലിമിന്റെയും കൂലിപ്പണിക്കാരനായി മാറും ഈ മണ്ണില്‍ പിറന്ന അഭിമാനമുള്ള ഓരോ ഹിന്ദുവും. വിദേശമതക്കാര്‍ക്ക് കള്ളക്കടത്താകാം, കള്ളനോട്ടടിയാകാം, സ്വര്‍ണ്ണക്കടത്താകാം, വിദ്യാഭ്യാസകച്ചവടമാകാം, ഭൂകുംഭകോണമാകാം, വ്യവസായമാകാം, വമ്പന്‍ മൂലധനമിറക്കാം, റിസോര്‍ട്ടുകളാകാം, വിമാനക്കമ്പനികളാകാം, പാടംനികത്താം, അനധികൃതക്വാറികളാകാം, മയക്കുമരുന്ന് കച്ചവടമാകാം... എന്തായിക്കൂടാ അവര്‍ക്ക്? കാരണം അവര്‍ക്ക് രാഷ്ട്രീയമുണ്ട്. ഒരു പോലീസും പിടിക്കില്ല. ഒരു നിയമവും കുരുക്കില്ല. ഹിന്ദുവിന് എന്തുണ്ട്? ഈ ഭാരതത്തില്‍, കേരളത്തില്‍ കടലില്‍ മീന്‍പിടിക്കുവാനുള്ള അധികാരം കത്തോലിക്കര്‍ കയ്യടക്കിയിരിക്കുന്നു എന്ന വാര്‍ത്ത നാണക്കേടുണ്ടാക്കുന്നു. കത്തോലിക്കര്‍ക്ക് അതിന് കഴിയുന്നതെന്തുകൊണ്ടാണ്? പട്ടയത്തിന്റെ പേരില്‍ മാണിയും ഉമ്മന്‍ചാണ്ടിയും പള്ളിയും ചേര്‍ന്ന് കേരളം മുഴുവന്‍ കത്തോലിക്കാര്‍ക്ക് പതിച്ചുനല്‍കുമ്പോഴും രോഷത്തേക്കാള്‍ ലജ്ജയാണ് തോന്നുന്നത്. കത്തോലിക്കര്‍ക്ക് അതിന് കഴിയുന്നതെന്തുകൊണ്ടാണ്? ഹിന്ദുവിന് എന്തേ കഴിയാത്തത്? എന്ന് ഹിന്ദു ഉണരും? കേരളത്തിലെ ദരിദ്രരായ ഹിന്ദുക്കള്‍ക്കുവേണ്ടി മരിക്കുവാന്‍ ഹിന്ദു തയ്യാറാകുമോ? ഇടപ്പള്ളിയില്‍ ബസ് കാത്തുനിന്ന എന്റെ മകന്‍ പറയുകയുണ്ടായി: വമ്പന്മാര്‍ വിലകൂടിയ കാറുകളില്‍ യാത്രചെയ്യുന്നു. അവരുടെ മക്കള്‍ ഏറ്റവും നല്ല സ്‌കൂളില്‍, കോളേജുകളില്‍ പഠിക്കുന്നു. അവരുടെ മക്കള്‍ നല്ല ഭക്ഷണം കഴിച്ച് വെളുത്തുതുടുത്തിരിക്കുന്നു. അവര്‍ ചിരിക്കുന്നു. സന്തോഷിക്കുന്നു. കൂലിപ്പണികഴിഞ്ഞുവരുന്ന ഹിന്ദുദരിദ്രര്‍ മുഷിഞ്ഞ്, വിയര്‍ത്ത്, പ്ലാസ്റ്റിക് കവറില്‍ ചോറുപാത്രമിട്ട് മുണ്ട് മടക്കിക്കുത്തി, ബസ് കാത്ത് നില്‍ക്കുന്നു. അവന്റെ കൂരയിലേക്ക് മടങ്ങുന്നു. കേരളത്തിലെ നല്ല വീടുകളില്‍ ഭൂരിഭാഗവും അഹിന്ദുക്കളുടേതാണ്. വാടകകെട്ടിടങ്ങള്‍ ഹിന്ദുവിന്റേതല്ല. ആഡംബരകാറുകള്‍ അവന്റേതല്ല. ജീവിതം കൂട്ടിമുട്ടിക്കുവാന്‍ ഓരോ ഹിന്ദുവും പെടാപ്പാടുപെടുകയാണ്. അതിന് കഴിയാത്ത അവന്‍ മദ്യപിക്കുകയാണ്. ഈ കേരളത്തിലെ ഏറ്റവും ദരിദ്രര്‍ പിന്നോക്ക ഹിന്ദുക്കളാണ്. അവനെ സഹായിക്കുവാന്‍ ആരുമില്ല. മതം മാറാത്തതുകൊണ്ട് സംഘടിതമതക്കാരുടെ സഹായവും അവനില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.