കൊച്ചി: സംസ്ഥാന യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസീഡായ എറണാകുളത്തിന്റെ ചന്ദര്‍ രാജു (റേറ്റിങ് 2024) എട്ട് റൗണ്ടില്‍ ഏഴ് പോയിന്റ് നേടി ചാംപ്യനായി. അവസാന റൗണ്ടില്‍ കണ്ണൂര്‍ ജില്ലാ ചാംപ്യന്‍ വിഷ്ണു വത്സനെയാണ് ചന്ദര്‍ ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. രണ്ടു മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ ഹരികൃഷ്ണന്. എ,. സന്‍ജയ് എസ്. പിള്ള (ഇരുവരും കോട്ടയം), വിനയ് തോമസ് എബ്രഹാം (എറണാകുളം) എന്നിവര്‍ക്ക്.
സമാപനചടങ്ങില്‍ കടവന്ത്ര വൈഎംസിഎ ചെയര്മാന് അഡ്വ. തോമസ് എബ്രഹാം അധ്യക്ഷനായി. ചെസ് അസോസിയേഷന് സംസ്ഥാന കമ്മറ്റിയംഗം സാജു മഞ്ഞളി സ്വാഗതം പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫിഡെ മാസ്റ്റര്‍ എം.ബി. മുരളീധരന്, ബിസി കൊച്ചിന് ഡയറക്ടര്‍ കെ.വി. ആല്‍ഫ്രഡ് എന്നിവര്‍ സമ്മാനദാനം നടത്തി.
കാറ്റഗറി വിഭാഗത്തില്‍ അണ്ടര്‍ 15 ല്‍ കെ.യു. മാര്‍ത്താണ്ഡനും അണ്ടര്‍ 10ല്‍ ഡി.വി. അനന്തപത്മനാഭും ചാംപ്യന്മാരായി. അണ്ടര്‍ 15 വിഭാഗത്തില്‍ വി.എസ്. ബ്രഹ്മ, അഭിജിത്ത് ഷമീര്‍, നിജയ് ഗിരി എന്നിവരും അണ്ടര്‍ 10 വിഭാഗത്തില്‍ അശ്വിന് ബിജു, ഹരി ആര്. ചന്ദ്രന്, ആര്. ജ്യോതിസ് എന്നിവരും രണ്ടുമുതല്‍ നാലുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: