യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു

Tuesday 11 August 2015 10:01 am IST

ന്യൂദല്‍ഹി:  മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ആംആദ്മി നേതാവുമായ യോഗേന്ദ്ര യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജന്ദര്‍ മന്ദിറില്‍ കര്‍ഷക പ്രക്ഷോഭം നടത്താന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ട്രാക്ടര്‍ യാത്ര നടത്തി പ്രതിഷേധിക്കാനായിരുന്നു സ്വരാജ് അഭിയാന്‍ എന്ന സംഘടനയുടെ തീരുമാനം. ഇതിനായി ട്രാക്ടര്‍ സഹിതം ജന്ദര്‍ മന്ദിറില്‍ പ്രവേശിച്ചപ്പോഴായിരുന്നു അറസ്റ്റ്. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സമരം നടത്താന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല. യാദവിന്റെ അറസ്റ്റിനെ തുടര്‍ന്നു പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള നേതാക്കള്‍ പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് തന്നെ മര്‍ദ്ദിച്ചതായും റോഡിലൂടെ വലിച്ചിഴച്ചാണു വാനിലേക്കു കയറ്റിയതെന്നും യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ പിന്നീട് കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.