മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് താരം സല്മാന് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ രംഗത്ത്.
ബുദ്ധിയില്ലാത്തവനെന്നാണ് രാജ് താക്കറെ സല്‍മാനെ വിശേഷിപ്പിച്ചത്. താനെയില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
‘സല്മാന് ബുദ്ധിയില്ലാത്ത മനുഷ്യനാണ്, എന്നാല്‍ സല്‍മാന്റെ അച്ഛന് വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് എന്നാല്‍ സല്മാന് യാതൊരു വിവരവുമില്ല. അയാള്‍ വര്‍ത്തമാനപ്പത്രം വായിക്കുകയോ നിയമമെന്താണെന്ന് അറിയുകയോ ഇല്ല. അതിനാലാണ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.
ഒരു ചതിയന്‍ മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതാനും ആളുകളുണ്ടായിരുന്നു. എങ്ങനെയാണ് ഒരാള്‍ക്ക് സുപ്രീം കോടതിയുടെ വിധിയെ ചോദ്യം ചെയ്യാനാവുക’ എന്നാണ് രാജ് താക്കറെ പറഞ്ഞത്.
യാക്കൂബിനെ തൂക്കിലേറ്റിയ ദിവസം ആ ചതിയന്റെ ചിത്രങ്ങളായിരുന്നു ദിനപ്പത്രങ്ങള്‍ ഏറെ അച്ചടിച്ചതെന്നും അതേ ദിവസം സംസ്കാരം നടത്തിയ ദേശസ്നേഹിയും മുന്‍രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചിത്രങ്ങള്‍ കുറവായിരുന്നെന്നും രാജ് താക്കറെ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: