ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ചതിന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു പിഴ. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. സാനിയയുടെ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഗതാഗതവകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴചുമത്തിയത്.
സാനിയയുടെ TS 09 EG 0001 എന്ന വെളുത്ത നിറത്തിലുളള ടൊയോട്ട ഫോര്‍ച്യൂനര്‍ തടഞ്ഞുനിര്‍ത്തി ചെല്ലാന്‍ നല്‍കിയത്.
ഈ സമയത്ത് താരം കാറില്‍ ഇല്ലായിരുന്നു.ഒടുവില്‍ തെറ്റു തിരിച്ചറിഞ്ഞ സാനിയ 200 രൂപ പിഴയൊടുക്കുകയും ചെയ്തു. തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണു സാനിയ മിര്‍സ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: