കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തിങ്കളാഴ്ച രാവിലെ രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത് . പുലര്‍ച്ചെ 4.20നും രാവിലെ 10.24നുമായിരുന്നു ചലനങ്ങള്‍.റിക്ടര്‍ സ്കെയിലില്‍ 4.3, 3.7 എന്നിങ്ങനെ രേഖപ്പെടുത്തിയ ചലനങ്ങളുടെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിലാണെന്ന് നേഷണല്‍ സെസ്മോളോജിക്കല് സെന്റര്‍ അറിയിച്ചു.
അതേസമയം നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏപ്രില്‍ 25ന് 9000ത്തോളം പേര് കൊല്ലപ്പെട്ട ഭൂചലനത്തിനു ശേഷം 378 തുടര്‍ചലനങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: