ഡോ. പോളി മാത്യുവിന് പൗരാവലിയുടെ ആദരാഞ്ജലി

Tuesday 11 August 2015 3:34 pm IST

 

എന്‍ആര്‍ഐ കോര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച
ഡോ. പോളിമാത്യു അനുശോചന സമ്മേളനത്തില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം
കരമന ജയന്‍ സംസാരിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ പ്രകൃതിദത്ത ചികിത്സയായ ആയുര്‍വേദത്തെ ടൂറിസം ഭൂപടത്തില്‍ എത്തിച്ച അന്തരിച്ച ഡോ. പോളിമാത്യു സോമതീരത്തിന് തലസ്ഥാനത്തെ പൗരാവലി ആദരാഞ്ജലി അര്‍പ്പിച്ചു.
എന്‍ആര്‍ഐ കോര്‍ഡിനേറ്റര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ പൗരാവലിയുടെ അനുശോചന പ്രമേയം മേയര്‍ അവതരിപ്പിച്ചു. സി. ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ പ്രവാസിബന്ധു എസ്. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
വി. സുരേന്ദ്രന്‍പിള്ള, കടകംപള്ളി സുരേന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ഖാന്‍, ബിജെപി ദേശീയ സമിതിയംഗം കരമന ജയന്‍, ജി.രാജ്‌മോഹന്‍, കെ.പി.മോഹനന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യൂണിവേഴ്സല്‍ ഭാസി, ബേബി മാത്യു, ജയ്‌സണ്‍ പോളി, പ്രൊഫ. റ്റി.കെ. തമ്പി, കലാപ്രേമി ബഷീര്‍ ബാബു, വെള്ളായണി ശ്രീകുമാര്‍, കടയ്ക്കല്‍ രമേഷ്, തെക്കന്‍സ്റ്റാര്‍ ബാദുഷ എന്നിവര്‍ സംസാരിച്ചു. പോളി മാത്യുവിന്റെ സഹധര്‍മ്മിണി ട്രീസപോളി അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.