മഹാഗാണപത്യ സമീക്ഷ ഇന്ന് തുടക്കമാകും

Tuesday 11 August 2015 8:25 pm IST

തിരുവല്ല: യമ്മര്‍കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാഗാണപത്യ സമീക്ഷ ക്ക് ഇന്ന് തുടക്കമാകും. രാവിലെ 8ന് തന്ത്രിമുഖ്യന്‍ പറമ്പൂരില്ലത്ത് നീലകണഠന്‍ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ തൃകൊടിയേറ്റോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സിനിമാതാരം ഇന്ദ്രന്‍സ് വിശിഷ്ടാതിഥിയായിരിക്കും. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന വേദിയും ഗാണപത്യ സമീക്ഷക്കായി ഒരുക്കിയിട്ടുണ്ട്. ഒരുലക്ഷം രുപ ചിലവി ല്‍ കളിമണ്ണില്‍ നിര്‍മ്മിച്ച ഗണേശ വിഗ്രഹമാണ് പ്രധാന വേദിയില്‍ സ്ഥാപിക്കുക .അമൃതാ ടീവിയിലെ സന്ത്യാദീപം പരിപാടിയിലുടെ ശ്രേദ്ധേയനായ കണ്ടമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരി ആചാര്യനായെത്തുന്ന ഗാണപത്യസമീക്ഷയില്‍ മുബൈ ചന്ദ്രശേഖര ശര്‍മ്മ. അഡ്വ ടീ.ആര്‍. രാമനാഥ ന്‍,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലടീച്ചര്‍ തുടങ്ങിയ പതിനെട്ടോളം പ്രഗത്ഭര്‍ പ്രഭാഷണങ്ങള്‍ നടത്തും. ആയിരത്തിയഞ്ഞൂറുപേര്‍ക്ക് ഒരേസമയം ആഹാരം കഴിക്കാന്‍ സാധിക്കുന്ന അന്നദാനപന്തലും തയ്യാറായികഴിഞ്ഞു. വലിയപറമ്പില്‍ ശങ്കരനാരായണപിള്ളക്കാണ് പാചകത്തിന്റ ചുമതല.18ന് ഗണേശവിഗ്രഹ നിമഞ്ജനത്തോടെയാണ് ഗാണപത്യ സമീക്ഷ അവസാനിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.