ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രവിശ്യയായ ക്വാട്ടയിലെ ഗവാല്മാന്ഡി ചൗക്കില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു.
ഉഗ്രസ്ഫോടനത്തില്‍ ഒരു പോലീസുകാരനുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ക്വാട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തില്‍ പ്രദേശത്തെ കടകള്‍ക്കും മറ്റുകെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: