കമ്പംമെട്ടില്‍ ഒന്നരകിലോ കഞ്ചാവ് പിടികൂടി

Tuesday 11 August 2015 8:51 pm IST

കട്ടപ്പന: വാഹന പരിശോദനയ്ക്കിടെ കമ്പംമെട്ടില്‍ ഒന്നരകിലോ കഞ്ചാവ് പിടികൂടി. വാഹനവും രണ്ട് പ്രതികളും കസ്റ്റടിയില്‍. ആലുവ മാടമ്പിള്ളി കരോട്ടുകുടി സലീം കെ.എ (30), പോത്താശ്ശേരി വാഴക്കുളം വടക്കേകുടി മുഹമ്മദ് ആഷിക്(21) എന്നിവരെയാണ് കമ്പംമെട്ട് എസ് ഐ പി.കെ. അസീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴിനാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായെത്തിയ സംഘത്തെ പിടികൂടുന്നത്. പെരുമ്പാവൂരില്‍ നിന്നും വാടകക്കെടുത്ത കാറില്‍ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.