സൂസാപാക്യം ഇത് എന്തിനുള്ള പുറപ്പാടാണ്

Tuesday 11 August 2015 10:15 pm IST

വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത എന്ത് ഉദ്ദേശിച്ചാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്. തീരദേശ ജനതയെ വെല്ലുവിളിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസാപാക്യം പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇത്രയും നാള്‍ വികസന വിരോധികള്‍ എന്ന് കരുതീരുന്നത് കമ്യണിസ്റ്റ് പ്രസ്ഥാനത്തെ ആയിരുന്നു. ഇപ്പോള്‍ ആ ചീത്തപേര് മാറികിട്ടി. മൂന്നു നേരം മേലനങ്ങാതെ ഭക്ഷണം കഴിച്ച് കുന്തിരിക്കവും പൊകച്ച് ഇരിക്കുന്നവര്‍ക്ക് എന്തേലും ഒരു നേരം പൊക്ക് വേണ്ടേ അതുകൊണ്ടായിരിക്കും ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പുറകേ പോകുന്നത്. ശരത് ജയന്‍ വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തില്‍ വന്‍ വികസന പദ്ധതികള്‍ക്കാണ് വഴിയൊരുങ്ങുന്നത്. തിരദേശത്തെ ജനങ്ങള്‍ക്കെന്ന പേരില്‍ പുറത്തിറക്കിയ ഇടലേഖനത്തിനു പിറകില്‍ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യം ഒളിഞ്ഞിരിപ്പുണ്ടാകും. അല്ലെങ്കില്‍ ചുറ്റുംപരിചാരക വൃന്തങ്ങളില്ലാതെ സൂസാപാക്യം ആര്‍ച് ബിഷപ്പ് പള്ളിയ്ക്കു പുറത്തിറങ്ങി തീരദേശത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ നേരിട്ടറിഞ്ഞോ? അങ്ങനെയൊന്ന് അരമനയില്‍ ഇരിക്കുന്ന വമ്പന്‍മാരില്‍ നിന്നും പ്രതീക്ഷിക്കാമോ? ലത്തീന്‍ സഭയുടെ ഈ നീക്കത്തെ കേരളീയര്‍ ഒന്നിച്ചുനിന്ന് എതിര്‍ക്കേണ്ടതാണ്. ഷെറിന്‍ മാത്യു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.