ബാംഗൂര്‍: അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരായി. ഇതേ കേസില്‍ കഴിഞ്ഞ മാസവും കോടതി ജയലളിതയില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് കോടതിയില്‍ ഹാജരായത്. നേരത്തെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജയലളിതയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: