കോട്ടയം: കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരിസ്ഥിതി-സാമൂഹ്യ സംഘടനകളുമായി സഹകരിച്ച് 19ന് സെക്രട്ടറിയേറ്റ് കവാടത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും.
പശ്ചിമ ഘട്ടം സംരക്ഷിക്കുക, നെല്‍വയല്‍ നികത്തലിനെ സാധൂകരിക്കുന്ന 2015 ലെ ഫിനാന്‍സ് ബില്‍ പിന്‍വലിക്കുക, കരിങ്കല്‍ ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, അന്യായ മരം മുറിക്കലില്‍ നിന്ന് പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന് ട്രീപോളിസിക്ക് രൂപം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.
രാവിലെ 11ന് സാമുഹിക-പരിസ്ഥിതി പ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഡോ. ആര്.വി.ജി. മേനോന്, ഡോ. വി.എസ്. വിജയന്, സി.ആര്. നീലകണ്ഠന്, ജോണ്‍ പെരുവന്താനം, നെയ്യാറ്റിന്‍കര രവി തുടങ്ങിയ പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: