ന്യൂദല്‍ഹി: രണ്ടാം ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന് തുടരെ രണ്ടാം ജയം. പൂനേരി പള്‍ട്ടാനെ 31-18ന് തകര്‍ത്ത് സെമിയിലേക്ക് കുതിപ്പ് തുടങ്ങി നിലവിലെ ജേതാക്കള്‍.
ജയത്തോടെ 11 കളികളില്‍ 31 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ജയ്പൂര്‍. ഒമ്പത് കളികളില്‍ 13 പോയിന്റുള്ള പൂനേരി അവസാന സ്ഥാനത്ത്.
ആറു പോയിന്റ് നേടിയ രാജേഷ് നര്‍വാളും, അഞ്ച് പോയിന്റ് വീതം നേടിയ സോനു നര്‍വാളും റാന്‍ സിങ്ങുമാണ് ജയ്പൂരിന്റെ തകര്‍പ്പന്‍ ജയത്തിനു പിന്നില്‍. നാലു പോയിന്റ് നേടിയ മഹിപാല്‍ നര്‍വാള്‍ പൂനേരിയുടെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: