ട്രിപ്പോളി: ലിബിയന്‍ പ്രധാനമന്ത്രി അബ്ദുളള അല്‍-താനി രാജിപ്രഖ്യാപിച്ചു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് അല്‍താനി രാജി പ്രഖ്യാപിച്ചത്. ലിബിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ തന്റെ രാജികൊണ്ടു തീരുമെങ്കില്‍ താനിത് ഇവിടെവച്ചു പ്രഖ്യാപിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
ഞായറാഴ്ച പാര്‍ലമെന്റില്‍ രാജി സമര്‍പ്പിക്കുമെന്നും അല്‍താനി വ്യക്തമാക്കി. ലിബിയ ചാനല്‍ എന്ന സ്വകാര്യ ടിവിയില്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. അല്‍ താനി മന്ത്രിസഭയ്ക്കെതിരെ തലസ്ഥാനത്തും രാജ്യത്തെ പ്രമുഖ പട്ടണങ്ങളിലും വന്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: