റോഡ് പ്രവൃത്തിയില്‍ അഴിമതി; വിജിലന്‍സ് സംഘം പരിശോധന നടത്തി

Wednesday 12 August 2015 11:23 am IST

വിജിലന്‍സ് സംഘം പൂവ്വംവയല്‍ റോഡ്
പരിശോധിക്കുന്നു

നാദാപുരം: വളയം പഞ്ചായത്തിലെ പൂവ്വംവയല്‍ നീലാണ്ട് റോഡ് പ്രവൃത്തി കഴിഞ്ഞ് മാസ്സങ്ങള്‍ക്കുള്ളില്‍ തകരുകയും റോഡ് പണിയില്‍ അഴിമതി നടന്നു എന്ന നാട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്പുവ്വംവയല്‍ മുതല്‍ ഒരുകിലോമീറ്റര്‍ ടാര്‍ ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും ബാക്കി അര കിലോമീറ്ററിന്
ഗ്രാമ പഞ്ചായത്ത് ഏഴര ലക്ഷം രൂപയ്ക്കുമാണ് കരാര്‍ നല്‍കിയത്. ആവശ്യത്തിന് ടാറും, മെറ്റലും ഉപയോഗിക്കാതെയും ക്വാറി വേസ്റ്റ് ഉപയോഗിക്കേണ്ടതിന് പകരം മണ്ണ് ഉപയോഗിച്ചതായും വിജിലന്‍സ് സംഘം കണ്ടത്തി .പ്രവൃത്തിയില്‍ അപാകതകള്‍ ഉള്ളതായി വിജിലന്‍സ് സി.ഐ അബ്ദുല്‍ വഹാബ് പറഞ്ഞു. എസ്.ഐ വേണു ,രാധാകൃഷ്ണന്‍,പ്രകാശന്‍ ,പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.