ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര് ചേര്‍ന്ന് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കവര്‍ച്ച എന്നീ കേസുകളില്‍ ജയിലിലായ വ്യക്തിയാണ് മരിച്ചത്. ജയിലിലെ എട്ടാമത്തെ ബാരക്കിലാണ് സംഭവം. കുത്തേറ്റ ഉടന്‍ ജയില്‍ അധികൃതര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തീഹാര്‍ ജയിലിലെ ഒരു വനിത അന്തേവാസി അടുത്തിടെ ജയിലിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഭവം കണ്ട മറ്റൊരു അന്തേവാസി സുരക്ഷാ ഗാര്‍ഡുമാരെ വിവരം അറിയിച്ചതിനാല്‍ സ്ത്രീയുടെ ജീവന് രക്ഷിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: