ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ പിടിയിലായ പാക് ഭീകരന് മുഹമ്മദ് നവേദിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ഭാരതം പാക്കിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പാക്കിസ്ഥാന് കത്തയക്കും.
നവേദിന്റെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് എന്‍ഐഎ കത്തയക്കുന്നത്. നവേദ് പാക്കിസ്ഥാനിലെ ഫൈസലാബാദ് സ്വദേശിയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഉധംപൂര്‍ ആക്രമണത്തിന് മുമ്പ് നവീദ് പാകിസ്ഥാനിലേക്ക് ഫോണ്‍ വിളിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ നേരത്തെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ ജമ്മുവിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന നവീദിനെ പോളിഗ്രാഫ് ടെസ്റ്റ്, സൈക്കോ അനലിസിസ്, ശബ്ദപരിശോധന എന്നിവയ്ക്കായി ദല്‍ഹിയിലേക്ക് കൊണ്ട് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: