ആലപ്പുഴ: ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് അമ്പലപ്പുഴ താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. മധുസൂദനന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ഗോവിന്ദരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വര്‍ണ്ണത്തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും അനധികൃതമായി നികുതി അടക്കാതെ കൊണ്ടുവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശസാല്‍കൃത ബാങ്കുകളിലെ അപ്രൈസര്‍മാരുടെ ഒഴിവ് ഉടന്‍ നികത്തണമെന്നും ഇതിലേക്ക് പരമ്പരാഗത സ്വര്‍ണ്ണത്തൊഴിലാളികളെ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി എം. ഹരിഹരന് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സി.ടി. ജയപാല്‍, എന്‍. കൃഷ്ണകുമാര്‍, കെ.എല്‍. രവി, സി.എ. രാജു, ടി. കണ്ണന്, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: