മള്ളിയൂരില്‍ വിനായക ചതുര്‍ത്ഥി ഉത്സവത്തിന് കൊടിയേറി

Wednesday 12 August 2015 10:38 pm IST

കോട്ടയം: മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിഉത്സവത്തിന് കൊടിയേറി.് ലതീഷ് മധുസൂദനന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവം 19ന് സമാപിക്കും. വിനായക ചതുര്‍ത്ഥി ഉത്സവത്തിന് കേരളത്തിലെ പ്രസിദ്ധരായ പന്ത്രണ്ടോളം ഗജവീരന്മാര്‍ അണിചേരും. പുതുപ്പള്ളി കേശവന്‍, ചെര്‍പ്പുളശേരി രാജശേഘരന്‍, പുതുപ്പള്ളിസാധു, ചൈത്രം അച്ചു, മവേലിക്കര ഗണപതി, ചുരൂര്‍മഠം രാജശേഖരന്‍, കൊടുമണ്‍ ദീപു, പുതുപ്പള്ളി മഹാദേവന്‍, ചെര്‍പ്പുളശേരി അയ്യപ്പന്‍, വാഴൂര്‍ ഗോപാലന്‍, തൂഫാന്‍ ഉണ്ണിക്കുട്ടന്‍, തോട്ടയ്ക്കാട് രാജശേഖരന്‍, തോട്ടക്കാട് ശിവന്‍ തുടങ്ങിയ ഗജവീരന്മാരാണ് അണിചേരുന്നത്. ഇന്ന് വൈകിട്ട് 6ന് നൃത്തനൃത്ത്യങ്ങള്‍, 7ന് ന്യത്തം. 14ന് വൈകിട്ട് 7ന് ഭരതനാട്യം. 15ന് വൈകിട്ട് 6.30ന് സംഗീത സദസ്സ്, 7.30ന് കഥകളി-യക്ഷഗാനം. 16ന് രാവിലെ 9ന് ഗണേശാമൃതം, വൈകിട്ട് 7.30ന് പാണ്ടിമേളം. 17ന് വൈകിട്ട് 6.30ന് പഞ്ചാരിമേളം, തുടര്‍ന്ന് മോഹിനിയാട്ടം. വിനായക ചതുര്‍ത്ഥി ദിനമായ 18ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 11ന് ഗജപൂജ, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. ആറാട്ട് ദിനമായ 19ന് വൈകിട്ട് 4.30ന് കൊടിയിറക്ക്, ക്ഷേത്രക്കുളത്തില്‍ ആറാട്ട്, 6.45ന് നാമഘോഷ ജപലഹരി എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.