കോട്ടയം: ഏറ്റുമാനൂര്‍ വേദഗിരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പരിസരത്ത് കശാപ്പുശാലകള്‍ നടത്താനുള്ള നീക്കത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. കര്‍ക്കിടകവാവ് ദിനത്തില്‍ ക്ഷേത്രപരിസരത്ത് അനധികൃതമായി നടത്തുവാന്‍ ശ്രമിക്കുന്ന അറവുശാലകള്‍ക്കെതിരെ അധികൃതര്‍ കര്‍ശനനടപടി സ്വീകരിച്ചില്ലെങ്കില്‍ സംഘടാതലത്തില്‍ നേരിടുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍ പ്രസ്ഥാവിച്ചു. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാലകളില്‍ ആകെ മൂന്നെണ്ണത്തിന് മാത്രമാണ് ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. അനധികൃതമായി ജില്ലയുടെ നാനാഭാഗങ്ങളില്‍ നടക്കുന്ന അറവുശാലകളെ സംബന്ധിച്ച് പലതവണ ജില്ലാ പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ഐക്യവേദി ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി കണ്ണന് ചോറ്റി, ട്രഷറര്‍ പ്രകാശ് കുമ്മനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: