ന്യൂദല്‍ഹി: ഈ വര്‍ഷം ജൂലൈയില്‍ ഭാരതത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 11.3% ത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 6.33 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് ഈ വര്‍ഷം ജൂലൈയില്‍ ഭാരതം സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 5.69 ലക്ഷം ആയിരുന്നു. ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തിയത് അമേരിക്കയില്‍ നിന്നാണ്- 16.51.%. രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശാണ്-16.44%. ഡല്‍ഹി വിമാനത്താവളം വഴിയാണ് (27.4%) ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഭാരതത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: