നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട

Wednesday 12 August 2015 11:00 pm IST

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. ഇരുസ്ഥലങ്ങളില്‍നിന്നായി 32 കിലോ 250 ഗ്രാം കഞ്ചാവ് സിറ്റി പോലീസ് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയത്. ഓണാഘോഷത്തെ ലക്ഷ്യമിട്ട് കൊച്ചിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഇടപ്പള്ളി റെയില്‍വേ പരിസരത്ത് നിന്നും ഇടുക്കി സ്വദേശിയായ മനോജ് തോമസ് (43) കോട്ടയം സ്വദേശിയായ ജിജോ ജോണ്‍ (28) എന്നിവരുടെ കയ്യില്‍ നിന്നും 10 കിലോ 250 ഗ്രാമും  എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമില്‍ നിന്ന് 22 കിലോ കഞ്ചാവ് പിടികൂടി. പ്രതികള്‍ എറണാകുളം ജില്ലയുടെ വിവിധ റൂറല്‍, സിറ്റി കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ സംശയാസ്പദമായി സാഹചര്യത്തില്‍ കാണപ്പെട്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാല്‍ കഞ്ചാവ് കൊണ്ടുവ ആളുകളെ കണ്ടെത്താന്‍ പോലീസിനായില്ല. എറണാകുളം സൗത്ത് റെയില്‍വേ പോലിസ് എസ്.ഐ. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കോണ്‍സ്റ്റബിള്‍മാരായ തോമസ്, ജയകുമാര്‍, ജാക്‌സന്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുതായി റെയില്‍വേ പോലിസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത കഞ്ചാവ് പോലീസ് കോടതിയില്‍ ഹാജരാക്കി. ഇടപ്പള്ളിയില്‍ നടന്ന കഞ്ചാവ് വേട്ടയില്‍ ഡിസിപി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ കളമശ്ശേരി സിഐ സി.ജെ.മാര്‍ട്ടിന്‍, എളമക്കര എസ്‌ഐ സൂരജ്, അഡീ എസ്‌ഐ സി.എം.ഷക്കീര്‍, സീനിയര്‍ സിവില്‍ പോലീസ്  ഓഫീസര്‍മാരായ മുഹമ്മദ് ബഷീര്‍, പ്രദീപ്, സുബൈര്‍, സിപിഒ മാരായ സജീവന്‍, പ്രശോഭ് എന്നിവര്‍ ചേര്‍ന്ന് പിടികൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.