മട്ടാഞ്ചേരി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സ്വായത്തമാക്കാനുള്ള ‘മിഷന് 676’ പദ്ധതിക്ക് തുടക്കമായി. ഓരോസ്കൂളിലെയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗം നീന്തല്‍ പഠിപ്പിക്കുന്നത്. ഇരുപത്തിനാല് കുട്ടികളടങ്ങുന്ന ബാച്ചിന് നിശ്ചിത സമയം പരിശീലനം നല്‍കുന്നതാണ് പദ്ധതി. ആഴ്ചയില്‍ രണ്ട് ദിവസം ഒരുമണിക്കൂര്‍ വീതം മൂന്ന് മാസമാണ് പരിശീലനം നല്‍കുന്നത്. മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷനില്‍ നടന്ന നീന്തല്‍ പരിശീലന പദ്ധതി ‘മിഷന് 676’ ഡൊമനിക്ക് പ്രസന്റേഷന് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ വി. സിദ്ധകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം ടി.കെ. അഷറഫ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗ്രീനി എം. റിബല്ലോ, സ്റ്റേഷന് ഓഫീസര്‍ ജെ. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫയര്‍ മാന്‍ എ.ടി. ജോഷിയാണ് നീന്തല്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: