ആലപ്പുഴ: ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. പട്ടികജാതി- വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപെന്റ് വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതി- വര്‍ഗ്ഗ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കുക, വണ്ടാനം മെഡിക്കല്‍ കോളേജിലെ എസ്സി/എസ്ടി വിഭാഗത്തിന് അനുവദിച്ച പാരാമെഡിക്കല്‍ കോഴ്സ് അട്ടിമറിച്ചതിനുമെതിരെയാണ് മോര്‍ച്ച ജില്ലാ കമ്മറ്റി ധര്‍ണ നടത്തുന്നത്. ഇന്ന് രാവിലെ 10ന് നടക്കുന്ന ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ. സോമന് മുഖ്യപ്രഭാഷണം നടത്തും. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഗിരിജ, ജില്ലാ സെക്രട്ടറി സുഗന്ധി രാജ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: