ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ രാമയണമാസാചരണം പുരാണ പാരായണം, വിശേഷാല്‍ പൂജകള്‍, ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം എന്നിവയോടെകൂടി നടന്നുവരുന്നു. ക്ഷേത്ര തീര്‍ത്ഥകുളത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള കര്‍ക്കിടവാവുബലി നാളെ നടക്കും.
പിതൃക്കളുടെ തൃപ്തിയ്ക്കും സര്വൈശ്വര്യലബ്ദിക്കുമായി നിരവധി വേദപണ്ഡിതന്മാരുടെ സാന്നിദ്ധ്യത്തില്‍ പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവയും നടക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: