ആലപ്പുഴ: ചുങ്കം വാര്‍ഡില്‍ ഗോപാലകൃഷ്ണപ്രഭുവിന്റെ കെട്ടിടനിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 210 കിലോഗ്രാം ഇരുമ്പുകമ്പി മോഷ്ടിച്ച യുവാവിനെ പിടികൂടി. ചുങ്കം വാര്‍ഡില്‍ തയ്യില്‍ വീട്ടില്‍ നിസ്സാമുദിനെ (37)യാണ് കൊട്ടാരപാലത്തിനു സമീപത്തുനിന്നും ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. എസ്ഐ പ്രസേനകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി ഒന്നരയോടെ നിസാമുദീനെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഘത്തില്‍ സിപിഒമാരായ ശരത്ചന്ദ്രന്, ദിനുലാല്‍, ബിബിന്‍ എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ വാഹനമോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: