എടത്വ: യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബിഎംഎസ് എടത്വ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. ചങ്ങംകരിയില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. മേഖലാ ജോയിന്റ് സെക്രട്ടറി പി.ആര്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി കെ. ബിജു, ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് പി.ആര്. സതീശ്, മണ്ഡല്‍കാര്യവാഹ് വി.യു. വിനേഷ്, ബിഎംഎസ് മേഖലാ സെക്രട്ടറി ജി. ബിനു, മേഖലാ ജോയിന്റ് സെക്രട്ടറി വി.യു. വിജീഷ്, വൈസ് പ്രസിഡന്റ് വി.എസ്. ബാബു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയശേഷം വൈകിട്ട് നടന്ന സമാപന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സദാശിവന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി.ആര്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: