വ്യാജസിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

Wednesday 12 August 2015 11:22 pm IST

ആലപ്പുഴ: വ്യാജസിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. ആലപ്പുഴ ലജനത്ത് വാര്‍ഡിലെ സ്ത്രിയീല്‍ നിന്നും 1,25,000 രൂപ കബളിപ്പിച്ച് മുങ്ങിയ കേസില്‍ ഈരാറ്റുപേട്ട സ്വദേശി കളരിക്കല്‍ വീട്ടില്‍ മസ്താന്‍ മുജീബ് ഖാനാ(45)ണ് പിടിയിലായത്. ആലപ്പുഴ സൗത്ത് എസ്‌ഐ കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഈരാറ്റുപേട്ടയില്‍ നിന്നും പിടികൂടിയത്. സംഘത്തില്‍ സൗത്ത് എസ്‌ഐ സുധീര്‍, സീനിയര്‍ സിപിഒ സജി, സിപിഒമാരായ സുഭാഷ്, ശരത്ചന്ദ്രന്‍, ദിനുലാല്‍ എന്നിവരുമുണ്ടായിരുന്നു. ഇയാള്‍ വേറെ സ്ഥലങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.