ആലപ്പുഴ: തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് മെഷീന് ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മിഷന് തുറവൂര്‍ പഞ്ചായത്തില്‍ നടത്തിയ മോക് വോട്ടെടുപ്പ് ജനങ്ങളുടെ പങ്കാളിത്തംകൊണ്ട് വിജയമായി. തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന പുതിയ മെഷീനുകളുടെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ ലക്ഷ്യം. മോക് പോളിന് ഉപയോഗിച്ച മെഷീനില്‍ ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്കും വെള്ള ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്. രാവിലെ 10 ന് തന്നെ രജിസ്ട്രേഷന് തുടങ്ങി. 11 ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ആദ്യ വോട്ട് ചെയ്ത് മോക് പോള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്. രാജേശ്വരി, വൈസ് പ്രസിഡന്റ് എം.എസ്. സന്തോഷ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ 334 പേര് വോട്ട് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും തൃപ്തി രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പേഴ്സണല്‍ സെക്രട്ടറി കെ.ടി. ജോര്‍ജ്, പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ഈപ്പന് ഫ്രാന്‍സിസ്, ലോ ഓഫീസര്‍ പി.ഒ. ജോസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ വി. രാജേന്ദ്രന്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ രാജന് സഹായ് എന്നിവര്‍ മോക് പോളിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: