പനയം: സംരക്ഷണഭിത്തിയില്ലാത്ത ട്രാന്‍സ്ഫോര്‍മര്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
പനയം ചോനംചിറ കുതിരത്തറ ജംഗ്ഷന് സമീപം കെഎസ്ഇബി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറാണ് ഭീഷണി ഉയര്‍ത്തുന്നത്. സ്ഥാപിച്ച നാള് മുതല്‍ ഇതിന് സംരക്ഷണവേലി യില്ല. പെരിനാട് റേയില്വേസ്റ്റേഷനിലേക്ക് പോകുവാനും തേനിദേശീയ പാത റോഡിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. സ്കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
പോസ്റ്റുകളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ട്രാന്‍സ്ഫോര്‍മര്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. അധികാരികളുടെ ശ്രദ്ധയില്ലായ്മയാണ് ഇതിന് കാരണമെന്നും എത്രയുംവേഗം സംരക്ഷണവേലി സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ അവശ്യമുന്നയിച്ച് ശക്തമായ സമരം നടത്തുവെന്ന് പൂവങ്ങല്മുക്ക് പൗരസമിതിനേതാക്കളായ ദിലീപ് ചന്ദ്രന്, അനി, സുനി, കൊച്ചനി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: