മൂന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

Thursday 13 August 2015 11:32 am IST

കോതമംഗലം: ഇടമലയാര്‍ ആനവേട്ട കേസില്‍ മൂന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. അതിരപ്പിളളി ഫോറസ്റ്റ് റേഞ്ചിന് സമീപത്തു നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. ഇതോടെ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് 11 ആനകളുടെ അവശിഷ്ടങ്ങളാണ് അന്വേഷണസംഘം കണ്ടെടുത്തത്. അഞ്ച് ആനകളുടെയും ഒരു കാട്ടുപോത്തിന്റെയും അവശിഷ്ടങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പുത്തന്‍പുരയില്‍ എല്‍ദോസ്, ആണ്ടിക്കുഞ്ഞ്, അജേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ അതിരപ്പിള്ളിവാഴച്ചാല്‍ വനമേഖലകളില്‍നിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.