അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Thursday 13 August 2015 11:53 am IST

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍  പാകിസ്ഥാന്‍  വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചയുമായി മൂന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പ്രകോപനമില്ലാതെ പാക് സേന വെടിയുതിര്‍ത്തത്. മേന്ദറിലെ ബി.ജി സെക്ടറിലും, പൂഞ്ചിലെ കെ.ജി സെക്ടറിലും ജമ്മുവിലെ പല്ലാന്‍വാല സെക്ടറിലുമായി ഇന്ന് പുലര്‍ച്ചെ 4.30 മുതല്‍ 5.30 വരെയാണ് കനത്ത വെടിവയ്പ്പുണ്ടായത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമവാസികള്‍ പ്രദേശത്ത് നിന്നും കൂട്ടമായി മാറിത്താമസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി പാകിസ്ഥാനില്‍ നിന്നും നിരന്തരം വെടിവയ്പ്പുണ്ടാകുന്നെന്നും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുന്നതെന്നും ഗ്രാമവാസികള്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.