ന്യൂദല്‍ഹി: ‘ചീറ്റ് ഷീറ്റ്’ എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ മറക്കാതെ ഉന്നയിക്കാനായി കരുതിയിരുന്ന കുറിപ്പുകളാണ് ചീറ്റ് ഷീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത്.
ദ ടെലഗ്രാഫ് പത്രമാണ് രാഹുലിന്റെ കുറിപ്പിന്റെ ചിത്രം പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ടെലഗ്രാഫ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
പ്രസംഗത്തില്‍ സുഷമയോട് ചോദിക്കാനുളള ഹിന്ദി വാചകങ്ങള്‍ ഇംഗ്ലീഷിലാണ് രാഹുല്‍ എഴുതിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങള്‍ക്ക് കേള്‍ക്കണമെന്ന് ഉള്‍പ്പെടെ ലോക്സഭയില്‍ രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞ നിസാരമായ കാര്യങ്ങള്‍ പോലും പേപ്പറില്‍ കുറിച്ചിട്ടുണ്ട്.
പോയിന്റുകള്‍ പേപ്പറില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുമുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും രാഹുലിനെ പരിഹസിച്ചുകൊണ്ടാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ നേപ്പാള്‍ ദുരിതബാധിതര്‍ക്ക് അനുശോചന സന്ദേശം രേഖപ്പെടുത്തവേ മൊബൈല്‍ ഫോണ്‍ നോക്കി പകര്‍ത്തിയ രാഹുലിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഇതുപോലെ വൈറലായിരുന്നു. കേരള സന്ദര്‍ശനത്തിനിടെ മെയ്ക്ക് ഇന്‍ ഇന്ത്യ പരസ്യത്തിലെ സിംഹത്തെ രാഹുല്‍ കടുവയെന്ന് വിശേഷിപ്പിച്ചതും സൈബര്‍ ലോകത്ത് വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: