അമ്പലപ്പുഴ: അഖണ്ഡഭാരത സ്മൃതിദിനവും അനുമോദനസദസ്സും നാളെ അമ്പലപ്പുഴയില്‍ നടക്കും. അമ്പലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ 10ന് വിദ്യാര്‍ത്ഥി സാംസ്കാരിക കൂട്ടായ്മയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. അഖണ്ഡഭാരത സ്മൃതിദിനാചരണ പരിപാടിയില്‍ ആര്‍എസ്എസ് പാണാവള്ളി താലൂക്ക് ബൗദ്ധിക് പ്രമുഖ് കൊ.രാ. ജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴ താലൂക്ക് സംഘചാലക് ആര്. സുന്ദര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജിബിന്‍, സംയോജകന്‍ ബി. ജിപിന്‍ തുടങ്ങിയവര്‍ സംസാരിക്കും.
എടത്വ: രാഷ്ട്രീയ സ്വയംസേവക സംഘം എടത്വ താലൂക്ക് വിദ്യാര്‍ത്ഥി സമിതികളുടെ നേതൃത്വത്തില്‍ അഖണ്ഡഭാരത സ്മൃതിദിനം 15ന് ആചരിക്കും. രാവിലെ 10ന് കൊച്ചമ്മനം അനുപമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. എസ്. ജിതേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര്. സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അഖണ്ഡഭാരത ദര്‍ശനവും ഭാരത്്മാത് പൂജയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: