വൃക്കരോഗ വിദഗ്ധന്മാരുടെ സമ്മേളനം കുമരകത്ത്

Thursday 13 August 2015 8:16 pm IST

കോട്ടയം: വൃക്കരോഗ വിദഗ്ധന്മാരുടെ സമ്മേളനം 15,16 തീയതികളില്‍ കുമരകം ലേക്ക് സോം റിസോര്‍ട്ടില്‍ നടക്കും. മസ്തിഷ്‌കമരണം സംഭവിച്ചവരില്‍നിന്നും അവയവങ്ങള്‍ ഉപയോഗിക്കുന്നതില്‍ കേരളത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള അവലോകനം, വൃക്കരോഗങ്ങളൂടെ നൂതന അറിവുകളും ഡയാലിസിസ് ചികിത്സയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ ഉണ്ടാകും. വൃക്കരോഗങ്ങള്‍, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുപതോളം ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. തിരുപ്പതി ശ്രീവെങ്കിടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ. വി. ശിവകുമാര്‍ മുഖ്യ അതിഥിയായിരിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിലെ ഡോ. കെ.പി. ജയകുമാര്‍, ഡോ. ഉഷാ സാമുവല്‍, ഡോ. സെബാസ്റ്റ്യന്‍ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.