ചണ്ഡീഗഢ്: ഹീറോ സൈക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ഒ. പി. മുഞ്ജാള്‍ (86) പഞ്ചാബിലെ ലൂധിയാനയില്‍ അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1944-ല്‍ അമൃത്സറില് സഹോദരനുമൊത്ത് സൈക്കില്‍ സ്പെയര്‍ പാര്‍ട്സ് കട തുടങ്ങിയ മുഞ്ജാള്‍ ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാണക്കമ്പനിയുടെ ഉടമയായത് വമ്പന്‍ വിജയ ചരിത്രമാണ്.
ഹീറോ സൈക്കിള്‍ കമ്പനി 1956-ല്‍ ലൂധിയാനയില്‍ പ്രതിദിനം 25 സൈക്കിള്‍ നിര്‍മ്മാണ ശേഷിയില്‍ തുടങ്ങി ഇന്ന് പ്രതിദിനം 19,000 സൈക്കിള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായി വളര്‍ന്നു.
ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണക്കമ്പനിയെന്ന പേരില്‍ 1986-ല്‍ ഹീറോ ഗിന്നസ് ബുക്കില്‍ ഇടം നേടി. രാജ്യത്തെ സൈക്കില്‍ വിപണിയില്‍ 48 ശതമാനം കൈയാളുന്നത് ഹീറോയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: