തിരുവനന്തപുരം: കെറ്റിഡിഎഫ്സിയില്‍ വന്‍ അഴിമതി നടക്കുകയാണെന്നും മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം സ്ഥാപനത്തിന്റെ നിലനില്പ് അപകടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. രക്ഷിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിഎസ് കത്തയച്ചു.
മാനദണ്ഡങ്ങള്‍ ലംഘിച്ച് പിന്‍വാതില്‍ നിയമനം നടത്തിയും, റിട്ടയര്‍ ചെയ്തവരെയും, യോഗ്യത ഇല്ലാത്തവരെയും നിയമിച്ചും, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വന്‍ശമ്പളം നല്കി റിട്ടയര്‍ ചെയ്തവരെ പോലും എംഡി തസ്തികയിലടക്കം നിയമിച്ചുമൊക്കെ ഇപ്പോഴത്തെ മാനേജ്മെന്റ് കുളംതോണ്ടിക്കൊണ്ടിരിക്കുകയാണെന്ന് വിഎസ് ആരോപിച്ചു.
കെറ്റിഡിഎഫ്സി കഴിഞ്ഞ നാലുവര്‍ഷമായി, രൂപീകരിച്ച ലക്ഷ്യം നിറവേറ്റാന്ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. മാത്രമല്ല, കെഎസ്ആര്‍ടിസിയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുകയുമാണെന്നും വിഎസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: