തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ ഒപ്പിടല്‍ ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിഴിഞ്ഞം തുറുമുഖം വളരെ വേഗം യാഥാര്‍ത്ഥ്യമാക്കണം. പക്ഷെ അതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും വൈക്കം വിശ്വന് വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിന് എതിരെ എല്‍ഡിഎഫ് നിയമ നടപടി സ്വീകരിക്കുമെന്ന് വൈക്കം വിശ്വന് പറഞ്ഞു. അശാസ്ത്രീയ വിഭജനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 20 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് തന്നെ അധികാരത്തില്‍ വരണമെന്ന കാഴ്ച്ചപാടോടെ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. വാര്‍ഡുകളെ സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കുന്നത് കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഗുരുതര സ്ഥിതി സൃഷ്ടിക്കും. പ്രത്യേക സമുദായത്തിന് സ്വാധീനം ഉണ്ടാക്കാന്‍ മറ്റുള്ളവരെ മാറ്റിനിര്‍ത്തി പഞ്ചായത്ത് രൂപീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: