സമരം വേണോ ഭരണം വേണോ എന്ന് ഹിന്ദു സമൂഹം തീരുമാനിക്കണം: കെ.പി. ശശികല

Thursday 13 August 2015 10:35 pm IST

തിരുവനന്തപുരം: ഹിന്ദുസമൂഹം ഇനിയും സമരം ചെയ്തുകൊണ്ടിരിക്കുകയാണോ അതോ ഭരണംകയ്യാളുകയാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല.    ഹിന്ദു ഐക്യവേദിയുടെ  ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ചതുര്‍ദിന സത്യഗ്രത്തിന്റെ സമാപനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല. ഹിന്ദു സമൂഹം അവകാശങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് മുന്‍പില്‍ യാചിച്ച് മടുത്തു. ഔദാര്യം ചോദിച്ച് വാങ്ങാനല്ല ഇനി സമരം നടത്തേണ്ടത്. അവകാശങ്ങള്‍ പിടിച്ചു വാങ്ങാനാണ്.അവകാശങ്ങള്‍ പിടിച്ചുവച്ചാല്‍ അത് സമൂഹത്തിന് നല്‍കാന്‍ അധികാരത്തിലേക്ക് നാം കടന്നു ചെല്ലണമെന്നും അവര്‍ പറഞ്ഞു. പട്ടിക ജാതിവിഭാഗത്തെയും പിന്നാക്കക്കാരെയും മാറിമാറി വന്ന സര്‍ക്കാരുകള്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ലംപ്‌സം ഗ്രാന്റ് ഉയര്‍ത്താമെന്ന് വാഗ്ദാനം നല്‍കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പട്ടികജാതി വിഭാഗങ്ങളെ പറ്റിച്ചു. വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പട്ടികജാതിക്കാര്‍ക്കുള്ള ഗ്രാന്റ് 3000 ആക്കുമെന്ന് ഉറപ്പു പറഞ്ഞു. നിയമസഭയില്‍ നല്‍കിയ ഉറപ്പും കാറ്റില്‍ പറന്നു. വനം മുഴുവന്‍ തീറെഴുതി വനവാസികളെ ആട്ടിപ്പായിച്ചു. കിടപ്പാടത്തിനായി സമരം ചെയ്തപ്പോള്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ന്യൂനപക്ഷവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ ഗ്രാന്റ് സ്വന്തം അക്കൗണ്ടില്‍ ലഭിക്കും. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വെറും 250 രൂപയാണ് ഗ്രാന്റ്. ഈ നക്കാപ്പിച്ച തുക പാവപ്പെട്ട രക്ഷിതാക്കള്‍ ജോലി കളഞ്ഞ് സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ ക്യൂ നിന്ന് വാങ്ങേണ്ട ഗതികേടിലാണ്. വനവും മലയോരവും ക്രൈസ്തവര്‍ക്ക് തീറെഴുതി. കുന്നുകള്‍ കുരിശു മലകളായി. ഭൂപരിഷ്‌കരണത്തിന്റേ പേരില്‍ ക്ഷേത്രഭൂമികള്‍ കൈക്കലാക്കി. സമ്പത്ത് നഷ്ടപ്പെട്ടത് ഹിന്ദുക്കള്‍ക്ക് മാത്രമമാണ്. അവരുടെ സ്വത്ത് കവര്‍ന്നെടുത്ത് ന്യൂനപക്ഷത്തിന് പതിച്ചു നല്‍കി. പരമ്പരാഗത തൊഴില്‍ രംഗങ്ങളിലും ഹിന്ദുക്കള്‍ പുറം തള്ളപ്പെട്ടു. കടലും ഭൂമിയും ക്രൈസ്തവരുടെ പിടിയിലാണ്. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ലൗ ജിഹാദും മതംമാറ്റവും ഹിന്ദുജനതയെ ലക്ഷ്യം വച്ചാണ്. ഹൈന്ദവ സമൂഹത്തെ സാമൂഹ്യമായും സാമ്പത്തികമായും തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. വിളക്കു കൊളുത്താത്ത വിദ്യാഭ്യാസമന്ത്രി വിദ്യാഭ്യാസ മേഖല വര്‍ഗീയവത്കരിച്ചു. ഇത്തരക്കാരെ അധികാരത്തിലെത്തിക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതപ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ  ഹിന്ദുവിന്റെ ഹൃദയരക്തം ചാലിച്ചാണ് സമരം നടത്തുന്നത്. വിജയം കാണാതെ സമരത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും കെ.പി. ശശികല വ്യക്തമാക്കി. കേരള തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം  നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, അരിപ്പ സമര നായകന്‍ ശ്രീരാമന്‍ കൊയ്യോന്‍, അഖിലകേരള പുലയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. വാസുദേവന്‍, വൈസ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി, ടി.സി. ഗോപാലകൃഷ്ണന്‍ (കേരള വിശ്വകര്‍മ്മസഭ),പി.ആര്‍. ശിവരാജന്‍ (വേലന്‍ സര്‍വ്വവീസ് സൊസൈറ്റി), വി. ചന്ദ്രാചാര്യ (വിശ്വകര്‍മ്മ ബ്രാഹ്മണധര്‍മ്മസേവാ സംഘം), എം.കെ. കുഞ്ഞോല്‍ (ഹരിജന്‍സമാജം), കെ.കെ. തങ്കപ്പന്‍ (അഖില കേരള ഹിന്ദു സാംബവ മഹാസഭ), ഒ.പി. വേലായുധനാചാര്യ(ആചാര്യ ധര്‍മ്മവേദി), ഇ.റ്റി. നടരാജന്‍(വിശ്വബ്രാഹ്മണ ഏകോപനസമിതി), കല്ലറ പ്രശാന്ത്(അഖിലകേരള ഹിന്ദുചേരമര്‍ മഹാസഭ), സി.ടി.ജൈജു(ചവളര്‍സൊസൈറ്റി), ജി.ബാബു(കേരളകുടുംബി സേവാ ഫെഡറേഷന്‍), എം.ആര്‍. സജീഷ് രാജ്(അഖില കേരള പണ്ഡിതര്‍മഹാജന സഭ), കെ.വി.ശിവന്‍(ആള്‍ ഇന്ത്യ വീര ശൈവ മഹാസഭ), തഴവ സഹദേവന്‍(എസ്‌സിഎസ്റ്റി സംയുക്ത ഫെഡറേഷന്‍), ഡോ. പി.പി. വാവ(കെപിഎംഎസ്), പുഞ്ചക്കരി സുരേന്ദ്രന്‍(അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍), പി.കെ. ബാഹുലേയന്‍(അയ്യങ്കാളി സാംസ്‌കാരിക സമിതി), കെ.എ. വേലായുധന്‍ (ആദിവാസിമാഹാസഭ), വേണു കെ.ജി. പിള്ള(ആള്‍ ഇന്ത്യാ വെള്ളാള ഫെഡറേഷന്‍) കെ.കെ. മാധവന്‍(കളരിക്കുറുപ്പ് കളരിപ്പണിക്കര്‍ സംഘം), കൈനകരി ജനാര്‍ദ്ദനന്‍(അഖിലകേരള ഹിന്ദു സാബവ സഭ), ആദിവാസി ഊരുമൂപ്പന്‍ ഒ.കെ. തങ്കപ്പന്‍, ഓമന കാളകെട്ടി(ആദിവാസി ദളിത് മുന്നേറ്റസമിതി), അനന്തകൃഷ്ണന്‍( തമിഴ് വിശ്വകര്‍മ്മസമൂഹം), സരോജനി രാജപ്പന്‍(ഹിന്ദു മഹാ വേടര്‍മഹാസഭ),ശാന്തമ്മ കേശവന്‍(കേരള പരവര്‍ സര്‍വ്വീസ് സ്വസൈറ്റി) ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ ഇ.എസ്.ബിജു,ആര്‍.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവ റാം, വി.ആര്‍.സത്യവാന്‍, സി. ബാബു, തിരുമല അനില്‍, കിളിമാനൂര്‍ സുരേഷ്, അഡ്വ. എന്‍.കെ. രത്‌നകുമാര്‍, പുത്തൂര്‍ തുളസി, കെപി.സുരേഷ്, എ. ശ്രീധരന്‍, തെക്കടം സുദര്‍ശനന്‍, പി.വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.