ശംഖൊലി 2015 കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

Thursday 13 August 2015 10:59 pm IST

കൂരോപ്പട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പുകളുടെ മുന്നോടിയായി ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശംഖൊലി 2015 എന്ന പേരില്‍ മഹാസമ്മേളനം സംഘടിപ്പിക്കും. 16ന് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ നടപടികളും ശംഖൊലി 2015ന്റെ ഭാഗമായി നടക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.