റോഡ് ഉപരോധിച്ചു

Friday 14 August 2015 10:28 am IST

പൊഴുതന : പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത്-പപ്പാലം റോഡ് പ്രവൃ ത്തി യാഥാര്‍ത്ഥ്യമാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പാപ്പാലയില്‍ റോഡ് ഉപരോധിച്ചു. നിരവധിയാളുകള്‍ക്ക് ആശ്രയമായ റോഡ് വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട്. നിരവധിതവണ ഗ്രാമസഭകളിലും വികസനസെമിനാറിലും പ്രശ്‌നം ഉന്നയിച്ചിട്ടും നിഷേധാത്മകനിലപാടാണ് അധികൃതര്‍ക്ക്. റോഡ്പ്രവര്‍ത്തി നടക്കാത്തത് പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പറുടെയും കഴിവുകേടാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്‍ പറഞ്ഞു. വര്‍ഷംതോറും പദ്ധതിവിഹിതത്തിന്റെ പകുതി തുക പോലും ചിലവഴിക്കാത്ത ഭരണസമിതി രാജിവെക്കണമെന്നും പഞ്ചായത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. എം.പ്രസാദ്, ഇ.എന്‍.മോഹനന്‍, ആര്‍.ചന്ദ്രന്‍, യു.തിലകന്‍, രാജന്‍. കെ.കെ.വിനോദ്, എം.വി.തോമസ്, കെ.ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.