ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ വാഹനാപകടത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 13 തീര്‍ത്ഥാടകര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബിഹാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. സെരായികേല-ഖര്സ്വാര് ജില്ലയിലെ ദേശീയപാത-33ലെ ചൗക്കയില് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ അമിതവേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബീഹാറിലെ ആന്ദ്രാ ബാസാര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടന കേന്ദ്രമായ പുരിയില്‍ നിന്നും മടങ്ങി വരുന്ന വഴിയായിരുന്നു സംഭവം.
പതിനൊന്നുപേര്‍ സംഭവസ്ഥലത്തും രണ്ട് പേര് ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: