കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാസര്‍ഗോഡ് സ്വദേശിയില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം പിടികൂടി. കുവൈത്തില്‍ നിന്നു ഷാര്‍ജയിലെത്തി, അവിടെനിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ കോഴിക്കോട് ഇറങ്ങിയ എം. മുഹമ്മദ് ഫൈസലാ (32)ണ് പിടിയിലായത്. ഇയാളുടെ ബാഗേജില്‍ നിന്നു കണ്ടെടുത്ത സ്വര്‍ണത്തിനു 40 ലക്ഷം രൂപ വിലവരുമെന്നു കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: