കൊല്ലവര്‍ഷം

Friday 14 August 2015 8:32 pm IST

ഏഡി 825 ല്‍(കലിവര്‍ഷം 3926) തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ കൊല്ലത്ത് എഴുന്നള്ളി. അക്കാലത്തെ വിദ്വാന്മാരെയെല്ലാം ക്ഷണിച്ചുവരുത്തി ഒരു പുതിയ അബ്ദം ആരംഭിക്കുന്നതിനെക്കുറിച്ചാലോചിച്ചു. അവരുടെയെല്ലാം പ്രയത്‌ന ഫലമായി സൂര്യന്റെ ചംക്രമണം നോക്കി ഗണിച്ച് ഒരു പുതുവത്സരം ആരംഭിച്ചു. ഇതേകാലത്താണ് പെരുമാക്കാന്മാരുടെ ഭരണം അവസാനിച്ചത്. കൂടാതെ ജ്ഞാനപീഠാരോഹിതനായ ശ്രീശങ്കരന്‍ ദിഗ്വിജയാനന്തരം അദ്വൈതമതം സ്ഥാപിച്ചതും ഇതേ കാലയളവിലാണ്. ഇതിലൊന്നിനെ അനുസ്മരിക്കാനാണ് കൊല്ലവര്‍ഷം തുടങ്ങിയതെന്നും ഭൂരിപക്ഷം പണ്ഡിതരുടേയും അഭിപ്രായം. ക്രിസ്തു വര്‍ഷവും കൊല്ലവര്‍ഷവും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. പലകാര്യത്തിലും. കൊല്ലവര്‍ഷത്തിലെ മാസങ്ങളുടെ ദിവസങ്ങളില്‍ സ്ഥിരതയില്ല. .ഉദാഹരണത്തിന് കഴിഞ്ഞ കൊല്ലവര്‍ഷം വ്യശ്ചികമാസത്തില്‍ 29 ദിവസമാണുണ്ടായിരുന്നതെങ്കില്‍ ഇക്കൊല്ലം 30 ദിവസമുണ്ട്. പാശ്ചാത്യരുടെ കലണ്ടര്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍ മാത്രമാണ് 28/29 ദിവസമുള്ളത്. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ രണ്ടുമാസത്തില്‍ 29 ദിവസം വരുന്നുണ്ട്. ധനുവിലും കുംഭത്തിലും ഇംഗ്ലീഷുകാരുടെ  മാസങ്ങളില്‍ കൂടിയ ദിവസങ്ങളുടെ എണ്ണം 31 ആണെങ്കില്‍ മലയാള മാസത്തില്‍ ഒരു പ്രത്യേകമാസത്തില്‍ 32 ദിവസം വരുന്നുണ്ട്. ഇക്കൊല്ലം അത് കര്‍ക്കടകത്തിലാണ്. കഴിഞ്ഞകൊല്ലമത്ത് ഇടവമാസത്തിലായിരുന്നു. ഇക്കൊല്ലത്തെ, ഓരോ മാസത്തിലേയും ദിവസങ്ങളുടെ എണ്ണം താഴെ ചേര്‍ത്തിരിക്കുന്നു: 32 ദിവസം-കര്‍ക്കടകം- 31 ദിവസം-ചിങ്ങം, കന്നി ഈ രണ്ട് മാസങ്ങളിലും മീനം, മേടം, ഇടവം, മിഥുനം ഈ നാലുമാസങ്ങളിലും- 30 ദിവസം- തുലാം, വൃശ്ചികം ഈ രണ്ട് മാസങ്ങളിലും മകരത്തിലും- 29 ദിവസം-ധനുവിലും കുംഭത്തിലും- കൊല്ലവര്‍ഷസംഖ്യയോട് തരളാംഗം (3926) കൂട്ടിയാല്‍ കലിവര്‍ഷം ഇപ്പോള്‍ എത്രാമത്തെ വര്‍ഷമാണെണ് മനസ്സിലാക്കാം. ഇക്കൊല്ലം മലയാളവര്‍ഷം 1191 ആണ്. അതിന്റെ കൂടെ 3926 കൂട്ടിയാല്‍ ഇപ്പോഴത്തെ കലിയുഗവര്‍ഷമായ 5117 ലഭിക്കും. ഇപ്പോള്‍ നടക്കുന്ന നാലാമത്തെ യുഗമായ കലിയുഗം 3102 ബിസി. ഫെബ്രുവരി 13 ന് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. കലിയുഗത്തില്‍ നീതി-ന്യായങ്ങള്‍ സിംഹഭാഗവും നശിച്ച്  ദുര്‍വികാ(ചാ)രങ്ങളും കഷ്ട-സങ്കടങ്ങളും വര്‍ധിച്ച് മനുഷ്യന്റെ ആയുസ് കുറയും. കൊല്ലവര്‍ഷ സംഖ്യയോട് ശരജം(825) കൂട്ടിയാല്‍ ക്രിസ്ത്വബ്ദം കണ്ടുപിടിക്കാവുന്നതാണ്. ഉദാഹരണത്തിന് കൊല്ലവര്‍ഷസംഖ്യ ഇപ്പോള്‍ 1191 ആണല്ലോ. അതിന്റെ കൂടെ 825 കൂട്ടിയാല്‍ 1191+825= 2016, അതായത്, ഇപ്പോഴത്തെ ക്രിസ്ത്വബ്ദമായ 2016 ലഭിക്കും. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.