കൊച്ചി: ‘മാതൃഭാഷാഭിമാനിയായ വിശ്വസംവാദിയാകുക’ എന്ന സന്ദേശത്തോടെ ചിങ്ങം ഒന്നിന് സാംസ്കാരിക നഗരികളായ തൃപ്പൂണിത്തുറയിലും ഇടപ്പള്ളിയിലും അമൃതഭാരതീ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാഭിമാന സംഗമങ്ങള്‍ നടക്കും.
സംസ്ഥാന വ്യാപകമായി മാതൃഭാഷാഭിമാനദിനമായി ആചരിക്കുവാന്‍ അമൃതഭാരതീ വിദ്യാപീഠം നിശ്ചയിച്ചതിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ മാതൃഭാഷാഭിമാന സംഗമങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. തമ്പുരാട്ടി പറമ്പിലുള്ള അമൃതഭാരതീ വിദ്യാപീഠത്തിന്റെ സംസ്ഥാന കാര്യാലയം ഹാളിലാണ് ഇടപ്പള്ളിയിലെ മാതൃഭാഷ അഭിമാനദിനസംഗമം നടക്കുന്നത്. അമൃതഭാരതീ വിദ്യാപീഠം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ചിങ്ങം ഒന്ന് വൈകിട്ട് 5.30 ന് നടക്കുന്ന മാതൃഭാഷാഭിമാന സംഗമം വിവിധ പരീക്ഷകളില്‍ മലയാളഭാഷാ പഠനത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ‘കേരളീയം’ ദൃശ്യാവിഷ്കരണ, യുവസാഹിത്യകാരന്മാര്ക്കുള്ള ആദരണം എന്നിവ സംഗമത്തില്‍ നടക്കും. മാതൃഭാഷാഭിമാന സംഗമത്തോട് അനുബന്ധിച്ച് ശ്രീനാരായണ വിദ്യാപീഠത്തില്‍ ചിങ്ങം ഒന്ന് തിങ്കളാഴ്ച രാവിലെ 9.30 ന് കേരളഗാനാലാപന മത്സരവും ഭാഷാമിത്ര സംഗമവും നടക്കുമെന്ന് മാതൃഭാഷാഭിമാന സംഗമം സംഘാടകസമിതി കാര്യദര്‍ശി ബി.മധുസൂദനന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: