ആലുവ: ഒ.ജി. തങ്കപ്പന് എട്ടാമത് അനുസ്മരണ സമ്മേളനം ആലുവ എഫ്ബിഒഎ ഹാളില്‍ നടന്നു. രാവിലെ 10 ന് ഒ.ജി. തങ്കപ്പന് സ്മാരക മന്ദിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണസമ്മേളനം വൈകിട്ട് 6 ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സ്വയംസേവകനായി സംഘടനാപ്രവര്‍ത്തനം ആരംഭിക്കുകയും സംഘടനാ നിര്‍ദ്ദേശമനുസരിച്ച് കളമശ്ശേരി ചാക്കോള മില്സില്നിന്നും തന്റെ ജോലി രാജിവെച്ച് രാജനൈതികരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായും തുടര്‍ന്ന് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ എറണാകുളം ജില്ലാ മുഴുവന്‍ സമയ പ്രവര്‍ത്തകനായും തൊഴിലാളിരംഗത്തും അദ്ദേഹം തന്റെ സംഘടനാപാടവം തെളിയിക്കുകയും മുഴുവന്‍സമയ പ്രവര്‍ത്തകനായും സംസ്ഥാന ഉപാധ്യക്ഷനായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഒജി ആദര്‍ശരാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് സമ്മേളന ഉദ്ഘാടനം ചെയ്ത് പി.എം. വേലായുധന് അനുസ്മരിച്ചു. സമ്മേളനത്തില്‍ ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്. മോഹനന് അനുസ്മരണപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, എ.കെ. നസീര്‍, പി. കൃഷ്ണദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, കെ.പി. രാജന്, എം. രവി, ലതാ ഗംഗാധരന്, കെ.ആര്. രാജശേഖരന്, കെ.ജി. ഹരിദാസ്, സെന്തില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: